നബിദിനം | 7:37 AM |
Filed under:
|
രബിഉല്‍ അവ്വല്‍ പിറവി കൊള്ളുമ്പോള്‍ തന്നെ മനസ്സ് പുഷ്പികുക എന്നത് വിശ്വാസിയുടെ സ്വകാര്യനുഭുതിയാണ്.എളിമയുടെ സന്ദേശമെന്നോണം ഇളം കാറ്റില്‍ സുഗന്ധം പരത്തി ഹൃദയത്തിനകത്തു പെയ്തൊഴിഞ്ഞ മഴയില്‍ കഴുകിതുടച്ച അനുഭവം ചോരിഞ്ഞു തരുന്നു .
ആദരവായ മുസ്തഫ (സ) തങ്ങളുടെ പവിത്രമായ ജീവിത മാതൃക ഓരോ കാലത്തേക്കും ഉചിതമാണ് .ഭുതകാലത്തില്‍ അതെങ്ങനെ പ്രതിഫലിചുവോ അത് പോലെതന്നെ വര്‍ത്തമാന കാലത്തിലു പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു .ഭാവിയിലും അത് അങ്ങനെ തന്നെ പ്രതിഫലിക്കും.കാരണം ജീവിത മാതൃകയുടെ കേന്ദ്രബിന്ദു പുണ്യ റസൂല്‍ (സ) തങ്ങള്‍ ആണ് .അവിടത്തെ ഓരോ തിരുസുന്നത്തും സകലകാലങ്ങളിലേക്കും ഉചിതമാണ്. സ്വര്‍ണം തീയില്‍ ഇട്ടാല്‍ മാറ്റ് വര്‍ദ്ധിക്കുകയെ ഉള്ളു. അത് പോലെ തന്നെയാണ് പുണ്യ നബിയുടെ (സ ) ഓരോ കാഴ്ചപാടും.
വിശുദ്ധിയുടെ അതല്ല അതിന്റെയും മുകളിളിലാണ് റസൂല്‍ (സ) സ്ഥാനം.ഉത്തമ സല്‍സ്വഭാവത്തിന്റെയും മുകളിലാണ് വിശുദ്ധ നബിയുടെ സ്വാഭവ മഹിമ.സത്യസന്ധതയ്ക്കുമപ്പുറം ജീവിതം വിശുദ്ധി പരത്തിയപ്പോള്‍ ശത്രുക്കള്‍ പോലും "അല്‍ അമീന്‍"എന്ന് വിളിച്ചു .ആ വിളിനാദം മക്കയിലെങ്ങും പറന്നു.അതൊരു സൂര്യോദയംമായിരുന്നു.പ്രപഞ്ചത്തിന്റെ വരമൊഴിയും വാമൊഴിയും മാറ്റി എഴുതാനും തിരുത്തി കുറിക്കാനും ഈ സുര്യോദയത്തിന്റെ കിരണങ്ങള്‍ നിദാനമായി.
പൂര്‍ണതയുടെ ആള്‍രൂപമായിരുന്നു പുണ്യ റസൂല്‍ (സ).അനസ് (റ) നിവേദനം : റസൂല്‍ (സ) യുടെ പുണ്യ കരത്തേകാള്‍ മാര്‍ദ്ദവമേറിയ പട്ടോ പട്ടു ചേര്‍ത്ത് നിര്മിച്ചതോ ഞാന്‍ സ്പര്‍ശിച്ചിട്ടെ ഇല്ല .റസൂല്‍ (സ) യുടെ സുഗന്ധത്തെക്കാള്‍ നല്ല ഒരു സുഗന്ധം ഞാന്‍ അനുഭവിച്ചിട്ടില്ല.പത്തു വര്ഷം റസൂല്‍ (സ) ഞാന്‍ സേവനം ചെയ്തിട്ടുണ്ട്.ഒരികല്‍ പോലും "ഛെ" എന്ന് പറഞ്ഞിട്ടില്ല .ഞാന്‍ ചെയ്ത ഒരു കാര്യത്തെ പറ്റി അത് എന്തിനു ചെയ്തു എന്നോ ഞാന്‍ ചെയ്യാത്ത കാര്യത്തെ പറ്റി എന്ത് കൊണ്ടത് ചെയ്തില്ല എന്നോ ചോതിച്ചിട്ടില്ല.(ബുഖാരി മുസ്ലിം ) .ജാബിരിബിനു അബ്ദുല്ലാഹ് (റ) നിവേദനം . നബി (സ )പറഞ്ഞു.നിങ്ങളില്‍ എനിക്കേറ്റവും പ്രിയപെട്ടവരും അന്ത്യനാളില്‍ എന്‍റെ സമീപത്ത് ഇരിപ്പിടം ലഭിക്കുന്നവരും നല്ല സ്വഭാവക്കാരാണ്. നിങ്ങളില്‍ എനിക്കേറ്റവും ദേഷ്യമുള്ളതും എന്നില്‍ നിന്ന് ഏറെ അകന്നവരും പ്രയസപെട്ടു അധികം സംസാരിക്കുന്നവരും ദീര്‍ഘമായി സംസാരിച്ചു ജനങ്ങളെ വിഷമിപ്പിക്കുന്നവരും വായനിറയെ(ഹുങ്കോടെ) സംസാരികുന്നവനുമാണ്(തുര്മുദി).
അബു മാലിക് (റ) നിവേദനം: നബി (സ ) അരുളി .വിശുദ്ധി ( പ്രതിഫലത്തിന്റെ കാര്യത്തില്‍) ഈമാന്റെ പകുതിയാണ്.'അല്‍ഹംതദു ലില്ലാഹി 'മീസാന്‍ നിറയ്ക്കും. 'സുബുഹാനല്ലാഹി വല്‍ഹംദുലില്ലാഹി ആകാശഭുമികള്‍കിടയിലുള്ളിടം നിറയ്ക്കും.നിസ്കാരം പ്രകാശമാണ് .ദാനം (ഈമന്റെ) ലക്ഷണമാണ്.ക്ഷമ തികഞ്ഞ വെളിച്ചമാണ്.ഖുര്‍ആന്‍ നിനക്ക് അനുകുലമയോ, പ്രതികുലമയോ ഉള്ള തെളിവായിരിക്കും.സര്‍വ്വ മനുഷ്യരും (തങ്ങളുടെ ആവശ്യങ്ങള്‍ക്കായി )പ്രഭാതത്തില്‍ പുറത്തിറങ്ങുന്നു.അവരില്‍ ചിലര്‍ സ്വശരിരത്തെ അല്ലാഹുവിനു വില്‍ക്കുന്നു.അത് വഴി അവന്‍ തന്റെ ശരിരത്തെ മോചിപ്പിക്കുന്നു .ചിലര്‍ തെറ്റായ വഴിയില്‍ ശരിരത്തെ വിനയോഗിക്കുന്നു.അവര്‍ സ്വശരീരത്തെ നശിപ്പിക്കുന്നു.(മുസ്ലിം,തുര്മുദി).
വിശ്വമാനവികതയുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ ) യുടെ ജന്മദിനം ലോകമോട്ടാകെ ആഘോഷിക്കുന്ന ഈ ദിനങ്ങളില്‍ എല്ലാവര്‍ക്കും നബി ദിനാശംസകള്‍ നേരുന്നു.
കടപാട് : എന്റെ പ്രിയ സുഹൃത്തു ഹമീദ് മീത്തല്‍ -പൊവ്വല്‍
1 അഭിപ്രായ(ങ്ങള്‍):
നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എഴുതുമല്ലോ?.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ